16 February, 2020 11:13:59 PM


എസ്ബിഐയില്‍ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റിൽ

 എസ്ബിഐയില്‍ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കൊല്ലം പുനലൂരില്‍ യുവതി അറസ്റ്റില്‍. കരവാളൂര്‍ സ്വദേശി നീതുമോഹനെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.                            കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു തട്ടിപ്പ്. സ്റ്റേറ്റ്ബാക്ക് ഓഫ് ഇന്ത്യയുടെ നെയ്യാറ്റിന്‍കര ശാഖയിലെ ഉദ്യോഗസ്ഥയാണെന്നാണ് നീതുമോഹന്‍ സ്വയം പരിചയപ്പെട്ടുത്തിയത്. ഡ്രൈവര്‍, ഓഫിസ് അസിസ്റ്റന്‍ഡ് തുടങ്ങിയ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു ഇരുപത്തി‌അയ്യായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ വാങ്ങിച്ചു. മാസം പലതു കഴിഞ്ഞിട്ടും ജോലി ലഭിക്കാഞ്ഞതോടെ നീതുമോഹനെതിരെ ഉദ്യോഗാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.    കുന്നിക്കോട്,വിളക്കുടി പ്രദേശങ്ങളില്‍ നിന്നുള്ള നാലു പേരാണ് ഇതുവരെ പരാതി നല്‍കിയിട്ടുള്ളത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K