27 February, 2020 09:57:08 PM


ഇറാൻ വൈസ് പ്രസിഡന്‍റിനും കൊറോണ: ഇതുവരെ ഇറാനില്‍ മരിച്ചത് 26 പേർ; ചൈനയില്‍ 2744



ടെഹ്റാന്‍: ഇറാനിൽ കൊറോണ വൈറസ് കൂടുതൽ പേരിലേക്ക്. രാജ്യത്തിന്‍റെ വൈസ് പ്രസിഡന്റ് മൗസം എബ്തേക്കറിന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റിന് തന്നെ രോഗം സ്ഥിരീകരിച്ചത്. 


രാജ്യത്ത് ഇതുവരെ 254 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 26 പേർ മരണപ്പെട്ടു. 24 മണിക്കൂറിനിടെയാണ് ഇറാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇരട്ടിച്ചത്. ചൈന കഴിഞ്ഞാൽ കൊറോണ ബാധിച്ചുള്ള മരണ നിരക്ക് ഏറ്റവും കൂടുതൽ ഇറാനിലാണ്.


കൂടുതൽ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ്. ഡെൻമാർക്കിലും ജോർജിയയിലും ആദ്യ കേസ് സ്ഥിരീകരിച്ചു. ഇറാഖിൽ 8 പേർ വൈറസ് ബാധിച്ച് മരിച്ചു. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 2744 ആയി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K