07 March, 2020 10:52:11 PM


റോയൽപാലസ് ഫുള്ളും അയ്യായിരം രൂപയും കൈക്കൂലി; തൈക്കാട്ടുശേരി പഞ്ചായത്ത് ഓവർസിയർ കുടുങ്ങി





ചേർത്തല: അയ്യായിരം രൂപയും ഒരു റോയൽപാലസ് ഫുള്ളും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിലിജൻസ് സംഘം ഒരുക്കിയ കെണിയിൽ കുടുങ്ങി. ആലപ്പുഴ തൈക്കാട്ടുശേറി പഞ്ചായത്തിലെ ഓവർസിയർ ആലപ്പുഴ പുതിയകാവ്  സ്വദേശിയായ  എസ്.ഷാജിമോനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.


ആലപ്പുഴ, വളമംഗലം സ്വദേശി  തുറവൂർ പഞ്ചായത്തിലെ പൂച്ചക്കരയിൽ നാലു സെന്റിൽ വാണിജ്യ ആവശ്യത്തിനായി കെട്ടിടം നിർമ്മിക്കുന്നുണ്ടായിരുന്നു. ഈ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി, വിവിധ കാരണങ്ങൾ പറഞ്ഞ് ഇയാൾ നീട്ടുകയായിരുന്നു. ഈ അപേക്ഷയിൽ മാസങ്ങളായി തീരുമാനം ഉണ്ടായിട്ടുമില്ല. ഇതേ തുടർന്ന് ഈ ഫയിലിൽ തീരുമാനം എടുക്കാതിരിക്കുകയും, അപേക്ഷ പരമാവധി വൈകിപ്പിക്കുകയുമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K