17 March, 2020 05:03:46 PM


വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ വെറുതെവിട്ട മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി


39 mins ago

uploads/news/2020/03/381343/valayar.jpg

കൊച്ചി : വാളയാര്‍ കേസില്‍ പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ട മൂന്നു പേരെ കോടതിയില്‍ ഹാജരാക്കി. എ.മധു, വി.മധു, പ്രദീപ് കുമാര്‍ എന്നിവരെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പാലക്കാട് പോക്‌സോ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. വെറുതെ വിട്ട പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം.

പ്രതികള്‍ രാജ്യം വിടാന്‍ പോലും സാധ്യതയുണ്ടെന്നത് പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയോ ജാമ്യത്തില്‍ വിടുകയോ വേണമെന്ന് നിര്‍ദേശിച്ചത്. ആറുകേസുകളില്‍ നാല് പ്രതികളുടെ വിചാരണയായിരുന്നു പാലക്കാട് പോക്‌സോ കോടതിയില്‍ നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതി മരവിപ്പിച്ചിരിക്കുകയാണ്.

വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K