09 April, 2020 01:46:57 AM


രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കോ​വി​ഡ് തീ​വ്ര​മേ​ഖ​ല​ക​ളായ 20 സ്ഥ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​ട​യ്ക്കു​ന്നു



​ദില്ലി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ 20 സ്ഥ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​ട​യ്ക്കു​ന്നു. കോ​വി​ഡ് തീ​വ്ര​മേ​ഖ​ല​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ മാ​സ്‌​ക്കും കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി. മ​ർ​ക​സ് മ​സ്ജി​ദ്, നി​സാ​മു​ദ്ദീ​ൻ ബ​സ്തി, ദ്വാ​ര​ക​യി​ലെ ഷാ​ജ​ഹാ​നാ​ബാ​ദ് സൊ​സൈ​റ്റി, മ​യൂ​ർ വി​ഹാ​ർ, പ​ട്പ​ർ​ഗ​ഞ്ച്, മാ​ൽ​വി​യ ന​ഗ​ർ, സം​ഗം വി​ഹാ​ർ, സീ​മാ​പു​രി, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് അ​ട​യ്ക്കു​ന്ന​ത്. 


മാ​സ്‌​ക്ക് ധ​രി​ക്കു​ന്ന​ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം കു​റ​യ്ക്കാ​ൻ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കും. അ​തി​നാ​ൽ വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​താ​ണ്. തു​ണി കൊ​ണ്ടു​ള്ള മാ​സ്‌​ക്കു​ക​ളും ധ​രി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ൻ, ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K