20 April, 2020 11:54:15 PM


കോവിഡ് 19 ബാധിച്ച് ദുബായിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ദുബായ്: കോവിഡ് 19 ബാധിച്ച് ദുബായിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീർ(47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ(51) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്ക്കാരം ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ശ്വാസംമുട്ട് അനുഭവപ്പെട്ട അഹമ്മദ് കബീറിനെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. കടുത്ത ന്യൂമോണിയയും ബാധിച്ചു. ഇതിനിടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ ഒമ്പത് ആയി. ഗൾഫിൽ ഇതുവരെ 13 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 40 ആയി. ഇതിൽ 23 പേർ മരിച്ചത് അമേരിക്കയിലാണ്. കഴിഞ്ഞദിവസം കുവൈറ്റിലും അമേരിക്കയിലുമായി ഓരോ മരണം സ്ഥിരീകരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K