24 April, 2020 04:32:17 PM


ര​ഹ​സ്യാ​ത്മ​ക​ത ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷ​മേ സ്പ്രി​ങ്ക്ള​റി​നു കൈ​മാ​റാ​ന്‍ പാ​ടു​ള്ളൂ

​കൊച്ചി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡേ​റ്റ​ക​ളു​ടെ ര​ഹ​സ്യാ​ത്മ​ക​ത ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷ​മേ സ്പ്രി​ങ്ക്ള​റി​നു കൈ​മാ​റാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. സ്പ്രി​ങ്ക്ള​ർ ക​രാ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. 
സ്വ​കാ​ര്യ​താ ലം​ഘ​നം ഉ​ണ്ടാ​യാ​ൽ സ്പ്രി​ങ്ക്ള​റി​നെ വി​ല​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ്പ്രി​ങ്ക്ള​ർ ലോ​ക​ത്ത് ഒ​രി​ട​ത്തും ആ​ർ​ക്കും ഒ​രു വി​വ​ര​വും കൈ​മാ​റ​രു​ത്. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ സ്പ്രി​ങ്ക്ള​ർ ഡാ​റ്റ സ​ർ​ക്കാ​രി​ന് തി​രി​ച്ചു​ന​ൽ​ക​ണം. സ്പ്രി​ങ്ക്ള​റി​ന്‍റെ കൈ​വ​ശ​മു​ള്ള സെ​ക്ക​ൻ​ഡ​റി ഡേ​റ്റ ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 
സ്പ്രി​ങ്ക്ള​ർ നേ​രി​ട്ടോ അ​ല്ലാ​തെ​യോ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​രു​ത്. മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം കേ​സ് ഹൈക്കോടതി വീ​ണ്ടും പ​രി​ഗ​ണി​ക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K