22 May, 2020 03:51:49 PM


പ്രീ.മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രീ.മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആണ്‍കുട്ടികള്‍ക്കായുളള കോട്ടായി ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ നിലവില്‍ ഒഴിവുളളസീറ്റിലേക്ക്  അപേക്ഷിക്കാം. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍അവസരം. ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്ഹാജരാക്കണം.

നിശ്ചിത മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് ജാതി, ജനന തീയതി, കഴിഞ്ഞവര്‍ഷം വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് എന്നിവ ഹെഡ്മാസ്റ്ററെകൊണ്ട് സാക്ഷ്യപ്പെടുത്തി ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലുളള പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 8547630127.

അപേക്ഷ ക്ഷണിച്ചു.

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴിലായി പ്രവര്‍ത്തിക്കുന്ന കൊഴിഞ്ഞാമ്പാറ ഗവ. പ്രീമെട്രിക്കല്‍ ഹോസ്റ്റലിലേക്ക് (പെണ്‍) 2020-2021 അധ്യയന വര്‍ഷത്തേക്ക് ഒഴിവുളള സീറ്റുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാര്‍ക്ക് 12 ഉം മറ്റു വിഭാഗക്കാര്‍ക്ക് മൂന്നും ഒഴിവുകളാണുളളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് താമസം, ഭക്ഷണം, പോക്കറ്റ് മണി, ട്യൂഷന്‍, യൂണിഫോം മുതലായവ സൗജന്യമായി ലഭിക്കും. ജാതി, രക്ഷിതാവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ഹെഡ്മാസ്റ്ററില്‍ നിന്നുളള മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂണ്‍ അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, നാട്ടുകല്‍ പി.ഒ., പിന്‍ 678 554 വിലസത്തില്‍അപേക്ഷ സമര്‍പ്പിക്കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630128.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K