29 May, 2020 12:32:21 PM


സ്ത്രീയെ ഫോണിലൂടെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ





പേരാമ്പ്ര : സ്ത്രീയെ മൊബൈൽ ഫോണിലൂടെ നിരന്തരം ശല്യംചെയ്തുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കാവുന്തറ കുന്നത്ത് തച്ചിനാനി അതുൽജിത്തിനെയാണ് (26) പേരാമ്പ്ര എസ്.ഐ. പി.കെ. റഹൂഫ് അറസ്റ്റ് ചെയ്തത്. യുവതിയെ ബന്ധുവായ സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൊബൈൽ ഫോണിലൂടെ അശ്ലീലസന്ദേശമയച്ച് ശല്യപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുമ്പും പല സ്ത്രീകളുടെയും ഫോണിലേക്ക് അശ്ലീലസന്ദേശമയച്ച് ശല്യപ്പെടുത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരാതിയില്ലാത്തതിനാൽ ഇതുവരെ കേസെടുക്കാതിരിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K