28 July, 2020 10:42:54 AM


B

കോട്ടയം: ഏ​റ്റു​മാ​നൂ​രി​ൽ രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​ത് ആശങ്ക ഉ​യ​ർ​ത്തു​ന്നു. ഏ​റ്റു​മാ​നൂ​രി​ല്‍ തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച 37 പേ​രെ ഇനിയും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ല്ല. രോ​ഗ​ബാ​ധി​ത​ര്‍ ക​ഴി​യു​ന്ന​ത് പ​ച്ച​ക്ക​റി​ച്ച​ന്ത​യി​ലെ താ​ല്‍​ക്കാ​ലി​ക താ​മ​സ​സ്ഥ​ല​ത്താ​ണ്. ആ​ശു​പ​ത്രി​യി​ല്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ മാ​റ്റാ​നാ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഏ​റ്റു​മാ​നൂ​ർ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 46 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക്ല​സ്റ്റ​റാ​യി ഏ​റ്റു​മാ​നൂ​ര്‍ മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ആ​ശ​ങ്ക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K