04 August, 2020 01:16:56 PM
അടൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കോവിഡ്; ഓഫീസ് അടച്ചു

പത്തനംതിട്ട: അടൂരിൽ എക്സൈസ് ഓഫീസിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്പെക്ടർ ഉൾപ്പടെ നാല് ഉദ്യോഗസ്ഥർക്കാണ് രോഗം ബാധിച്ചത്. ഇതേതുടർന്ന് എക്സൈസ് ഓഫീസ് അടച്ചു. രോഗം ബാധിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് (70), കാസർഗോഡ് ചാലിങ്കാൽ സ്വദേശി പി. ഷംസുദ്ദീൻ (53) എന്നിവരാണ് മരിച്ചത്.