17 August, 2020 09:12:59 PM


1

അഴിമതിക്ക് കളമൊരുക്കി സെക്ഷന്‍ മാറ്റം ഏറ്റുമാനൂര്‍ നഗരസഭയില്‍ ജീവനക്കാര്‍ പ്രതിഷേധത്തില്‍ 


ഏറ്റുമാനൂര്‍ അഴിമതിക്ക് കളമൊരുക്കി ജീവനക്കാരുടെ സെക്ഷന്‍ പരസ്പരം മാറ്റിയ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെയും സെക്രട്ടറിയുടെയും നടപടി വിവാദത്തില്‍. നിലവിലെ ഭരണസമിതിയുടെ കാലാവധി തീരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ  ധൃതിപിടിച്ച് ധനകാര്യസെക്ഷനിലെയും പൊതുമരാമത്തിലേയും ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത്. ഇത് ബില്ലുകളില്‍ തിരിമറികള്‍ നടത്തി അഴിമതിക്ക് കളമൊരുക്കാനാണെന്ന് കൌണ്‍സിലര്‍മാര്‍ തന്നെ ആരോപിക്കുന്നു.

ധനകാര്യ സ്ഥിരം സമിതി അംഗങ്ങളുടെ എതിര്‍പ്പും മറികടന്നാണ് ചെയര്‍മാന്‍ അക്കൌണ്ട്സ് സെക്ഷനിലെ ഉദ്യോഗസ്ഥയെ അടിയന്തിരമായി മാറ്റി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഭരണസമിതിയംഗങ്ങളും പ്രതിപക്ഷത്തെ ഏതാനും അംഗങ്ങളും കൂടിയുള്ള അവിശുദ്ധകൂട്ടുകെട്ടിലാണ് ഇങ്ങനെയൊരു ഉത്തരവിന് കളമൊരുങ്ങിയതെന്നും ആരോപണമുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവ് കുടിവെള്ളം വിതരണം ചെയ്തതിന്‍റെ ബില്ലില്‍ തിരിമറി കണ്ടതിനെതുടര്‍ന്ന് പാസാക്കാതെ മടക്കിയത് ഇപ്പോള്‍ പൊതുമരാമത്തിലേക്ക് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥയാണ്. ബില്ലുകള്‍ കൃത്യമല്ലെങ്കില്‍ പാസാക്കാന്‍ തയ്യാറാകാത്ത ഈ ഉദ്യോഗസ്ഥ ധനകാര്യസ്ഥിരം സമിതിക്ക് മുതല്‍കൂട്ടായിരുന്നുവെന്ന് അംഗങ്ങല്‍ പറയുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K