04 October, 2020 02:10:20 PM
പരിശീലന ഗ്‌ളൈഡർ തകർന്ന് പരിക്കേറ്റ 2 ഉദ്യോഗസ്ഥരും മരിച്ചു; നേവി അന്വേഷണം തുടങ്ങി

കൊച്ചി: പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്‌ളൈഡർ കൊച്ചിയിൽ തകർന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ മരണത്തിന് കീഴടങ്ങി. ലെഫ്റ്റനന്റ് രാജീവ് ഝാ (39), പെറ്റി ഓഫീസര്‍ സുനില്‍ കുമാര്‍ (29) എന്നിവരാണ് മരിച്ചത്. അപകടത്തെ സംബന്ധിച്ച് നേവി ആന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഏഴുണിയോടെ എറണാകുളം തോപ്പുംപടി ബിഒടി പാലത്തിനു സമീപത്തെ നടപ്പാതയിൽ ആണ് ഗ്‌ളൈഡർ തകർന്നുവീണത്.
പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. നേവിയുടെ സതേണ്‍ കമാന്‍റന്‍റാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം. മരിച്ച രാജീവ് ഉത്തരാഖണ്ഡുകാരനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സുനില്‍ ബീഹാറുകാരനാണ്.
                                


                                        



