12 October, 2020 06:02:39 PM


1

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്തില്‍ മനംനൊന്ത് റംസിയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് . ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദത്തില്‍ ഉള്ളത്. വഞ്ചനാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു റംസിയുടെ കുടംബവും, ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സിലും ഉന്നയിച്ച ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K