24 December, 2020 05:49:37 PM


'ലൈഫില്‍ കോഴ, കള്ളക്കടത്ത് സംഘത്തിന് സഹായം'; ശിവശങ്കറിന് എതിരെ കുറ്റപത്രം



കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എം ശിവശങ്കറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. എൻഫോഴ്സ്‍മെന്റ് ഡയറക്ട്രേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശിവശങ്കറിനെതിരെ ചുമത്തിയിട്ടുള്ളത്.


കള്ളക്കടത്ത് സംഘത്തിന് ശിവശങ്കർ അറിഞ്ഞ് കൊണ്ട് സഹായം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ കോഴപ്പണം കൈപ്പറ്റി. കള്ളക്കടത്തിലൂടെ ശിവശങ്കർ അനർഹമായ സ്വത്ത് സമ്പാദിച്ചു. സ്വത്ത് കണ്ട് കെട്ടാൻ കോടതി നടപടി സ്വീകരിക്കുമെന്നും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു. സ്വർണക്കടത്ത് കേസിൽ 1.85 കോടി രൂപ കണ്ടുകെട്ടിയെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. സ്വപ്ന സുരേഷിന്റെ ലോക്കറിലെ സ്വർണവും പണവും ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K