11 February, 2021 02:58:03 PM


കര്‍ഷകസമരത്തില്‍ ട്വിറ്ററിന് ഇരട്ടത്താപ്പ്; ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് കേന്ദ്രം



ദില്ലി: കർഷ സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളിൽ ട്വിറ്ററിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുഎസ് ക്യാപിറ്റല്‍ ആക്രണത്തിലും ചെങ്കോട്ട സംഘർഷത്തിലും വ്യത്യസ്ഥ നിലപാട് തുടരുന്ന ട്വിറ്ററിന്റ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. രാജ്യത്തെ നിയമങ്ങളോട് പ്രതിബദ്ധത പുലർത്തണമെന്നും ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു. ഉത്തരവുകള് ലംഘിച്ച ട്വിറ്റർ ഉദ്യോഗസ്ഥുടെ അറസ്റ്റിലേക്ക് സർക്കാർ നീങ്ങിയേക്കും.


ശക്തമായ മുന്നറിയിപ്പാണ് ട്വിറ്ററിന് സർക്കാർ നല്കിയിരിക്കുന്നത്. പ്രധാനമന്ത്രി കർഷകരെ വംശഹത്യ ചെയ്യുന്നു എന്ന ഹാഷ്ടാഗുകള് വന്നതും പാകിസ്താന്‍ - ഖാലിസ്താന് ബന്ധമുള്ളതുമായ 1178 ട്വിറ്റർ അക്കൌണ്ടുകള് ബ്ലോക്ക് ചെയ്യണമെന്നാണ് സർക്കാർ ആവശ്യം.


ഐടി ആക്ടിലെ 69 എ പ്രകാരം നോട്ടീസ് നല്‍കിയിട്ടും ട്വിറ്റർ വഴങ്ങാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിയമം ലംഘിച്ച 500 എണ്ണം ബ്ലോക്ക് ചെയ്തു എന്നാണ് ട്വിറ്ററിന്റെ മറുപടി. സർക്കാർ ആവശ്യം പൂർണമായി അംഗീകരിക്കാനാകില്ലെന്നും രാജ്യത്തെ നിയമത്തിനൊപ്പം സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനും മുഗണന നല്കുന്നു എന്നുമാണ് ട്വിറ്ററിന്റെ വിശദീകരണം.


ട്വിറ്റർ ഉദ്യോഗസ്ഥരായ മോണിക് മെക്കെ, ജിം ബേക്കർ എന്നിവർ ഐ.ടി സെക്രട്ടറി അജയ് പ്രകാശുമായി നടത്തിയ ചർച്ചയിലും കേന്ദ്രം അതൃപ്തി അറിയിച്ചിരുന്നു. സമ്മർദ്ദമെന്ന നിലയില് ഇന്ത്യ വികസിപ്പിച്ച മൈക്രോ ബ്ലോഗിങ് ആപ്പായ കൂ വഴിയും സർക്കാർ നിലപാട് അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളെ പിന്തുണക്കുന്നു എന്നും എല്ലാവരോടും ഇതേ നിലപാടാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K