01 March, 2021 12:03:10 PM


പു​ല്ലു ചെ​ത്താ​ൻ പോ​യ പെ​ൺ​കു​ട്ടി മ​രി​ച്ച നി​ല​യി​ൽ; അ​ക്ര​മാ​സ​ക്ത​രാ​യി ജ​ന​ക്കൂ​ട്ടം


‌ല​ക്നോ: പു​ല്ലു ചെ​ത്താ​ൻ പോ​യ പെ​ണ്‍​കു​ട്ടി മ​രി​ച്ച നി​ല​യി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ്ഡി​ലാ​ണ് സം​ഭ​വം. 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഞാ​യ​റാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴു​ത്ത് ഞെ​രി​ച്ച് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K