25 April, 2021 01:38:01 AM


ആശുപത്രികളിൽ ഓക്സിജൻ തീർന്നു; രോഗികളുടെ നില അപകടത്തിൽ


delhi gangaram faces oxygen crisis again


ദില്ലി: ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡൽഹി ​ഗം​ഗാരാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം വീണ്ടും ഏറെ രൂക്ഷമായത്. 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


ഓക്സിജൻ ലഭിക്കാത്തത് മൂലം വെള്ളിയാഴ്ച മാത്രം 25 കൊവിഡ് രോ​ഗികളാണ് ​ഗം​ഗാരാം ആശുപത്രിയിൽ മരിച്ചത്. എന്നാൽ മൂന്ന് മെട്രിക്ക് ടൺ ഓക്സിജൻ ആശുപത്രിക്ക് നൽകിയെന്നാണ് സർക്കാർ പുറത്ത് വിടുന്ന വിവരം. മാത്രമല്ല, ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്നും സർക്കാർ പറയുന്നു.


ആശുപത്രിയിൽ കിടക്കകളുടെ എണ്ണം കൂട്ടുന്നുണ്ടെങ്കിലും രോ​ഗികൾക്ക് ആവശ്യമായ ഓക്സിജൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നില്ലെന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ റാണ മാധ്യമങ്ങളോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K