11 May, 2021 08:45:19 PM


'നാടിനായി നമ്മൾ': ഭവന സന്ദർശനം മണ്ണഞ്ചേരിയിൽ; എം.പി.യും പങ്കാളിയായി



ആലപ്പുഴ: കോവിഡ് പ്രതിസന്ധി രൂക്ഷമായ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഭവന സന്ദർശനം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ 21-ാം വാർഡിൽ നടന്ന ഭവന സന്ദർശനത്തിൽ അഡ്വ. എ.എം.ആരിഫ് എം.പി.യും പങ്കാളിയായി.


ജനപ്രതിനിധികളോടൊപ്പം നഴ്‌സുമാർ, ആരോഗ്യ വോളന്റിയർമാർ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവരും ഭവന സന്ദർശനത്തിലുണ്ടായിരുന്നു. എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിച്ചു. മരുന്ന്, ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പുവരുത്തിയാണ് സന്ദർശനം പൂർത്തിയാക്കിയത്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അജിത് കുമാർ, വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, വി.കെ. ഉല്ലാസ്, ആസിഫ് റഹിം, കെ.സി.ആനന്ദൻ, പി. വിനീതൻ, മുഹമ്മദ് താഹിർ എന്നിവർ പങ്കെടുത്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്, ജീവതാളം പെയിൻ ആന്‍റ് പാലിയേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'നാടിനായി നമ്മൾ' എന്ന  പരിപാടി സംഘടിപ്പിച്ചത്.


I



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K