13 May, 2021 02:56:55 PM


മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂൺ 1 വരെ നീട്ടി; അവശ്യസർവീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും



മുംബൈ: കൊവിഡിന്റെ രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂൺ 1 വരെ വീട്ടി സർക്കാർ ഉത്തരവ്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറി സിതാറാം കുന്ദെ വ്യക്തമാക്കി. ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിട്ടില്ല.


ചരക്ക് വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ പാടില്ല. ഇവർ ഏഴുദിവസം കൈവശം വയ്ക്കാവുന്ന കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. മഹാരാഷ്ട്രയിൽ ഏപ്രിൽ 5 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന പത്ത് സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. മണ്ഡികളിലും ഗ്രാമീണ ചന്തകളിലും കൊവിഡ് വ്യാപനം തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ലോക്ക്ഡൗൺ നീട്ടിയെങ്കിലും അവശ്യസർവീസുകൾക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K