01 June, 2021 11:20:09 AM
മദ്യം വീട്ടിലെത്തിക്കും; ഓണ്‍ലൈന്‍ ബുക്കിംഗിന് അനുമതി നല്കി ദില്ലി സര്‍ക്കാര്‍

ദില്ലി: ലോക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗിനും വിതരണത്തിനും അനുമതി നല്കി ഡൽഹി സര്‍ക്കാര്‍. ആവശ്യക്കാര്‍ക്ക് മദ്യം മൊബൈൽ ആപ്പിലൂടെയോ വെബ് പോര്‍ട്ടലിലൂടെയോ ബുക്ക് ചെയ്യാം. ഇത് വീടുകളില്‍ എത്തിക്കുന്നതാണ് സംവിധാനം. ഇന്ത്യന്‍, വിദേശ നിര്‍മിത മദ്യങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ അവസരം ലഭിക്കും. എൽ -13 ലൈസൻസ് കൈവശമുള്ള വ്യാപാരികൾക്ക് മാത്രമേ ഹോം ഡെലിവറിക്ക് അനുമതി നൽകൂ.
വീടുകളിലേക്കുള്ള ഓർഡറുകൾ മാത്രമേ സ്വീകരിക്കൂ. ഹോസ്റ്റൽ, ഓഫീസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗ് സ്വീകരിക്കില്ലെന്ന് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനത്തിൽ പറയുന്നു. കേരളത്തിലും സമാന സജ്ജീകരണം വേണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നാണ് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന് കഴിഞ്ഞ ദിവസം പറഞ്ഞത്.
                                
                                        



