05 June, 2021 07:20:02 PM


അന്തര്‍സംസ്ഥാന ലഹരി കടത്തു സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴയില്‍ പിടിയില്‍



ആലപ്പുഴ : ആലപ്പുഴയില്‍ അന്തര്‍ സംസ്ഥാന ലഹരി കടത്തു സംഘം പിടിയില്‍. എറണാകുളം ഇടപ്പള്ളി സ്വദേശി പല്യറ്റില്‍ മൊയ്‌ദീന്‍ മകന്‍ മുജീബ്, ആലുവ സ്വദേശി കുണ്ടില്‍ വാസു മകന്‍ പ്രമോദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 1000 ത്തോളം ഹാന്‍സും, കൂളും പിടിച്ചെടുത്തു. വിപണിയില്‍ 1.50 ലക്ഷത്തോളം വിലവരും.


എറണാകുളം പെരുമ്പാവൂരില്‍ നിന്നും ഹാന്‍സ്, കൂള്‍ തുടങ്ങിയ നിരോധിത ലഹരി പഥാര്‍ത്ഥങ്ങള്‍ ആലപ്പുഴ, ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറില്‍ കൊണ്ടുപോകും വഴി കലവൂര്‍ കാത്തുനിന്ന പോലീസ് ഇവരെ പിന്തുടരുകയും, ആലപ്പുഴ കൊമ്മാടി ഭാഗത്തുവെച്ചു സിനിമ സ്റ്റൈലില്‍ പിടികൂടുകയായിരുന്നു. ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ നോര്‍ത്ത് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K