12 July, 2021 08:34:07 PM
'ഇന്ത്യക്കാർ സെക്സിനെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്നു' - പല്ലവി ബാൺവാൾ

ന്യൂഡല്‍ഹി: 'മിക്ക ഇന്ത്യൻ സ്കൂളുകളും വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല, ഈ സാഹചര്യംകൊണ്ട് ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ച് കുട്ടികളോട് സംസാരിക്കാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. എന്നാൽ പലപ്പോഴും അവർക്ക് എന്ത് പറയണമെന്ന് അറിയില്ല. ഇതാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രശ്നം' - പ്രശസ്ത സെക്സോളജിസ്റ്റ് പല്ലവി ബാൺവാൾ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്നുവന്ന തന്‍റെ അനുഭവം തന്നെയാണ് തന്നെ ഒരു സെക്സോളജിസ്റ്റാക്കി മാറ്റിയതെന്നും പല്ലവി പറയുന്നു. സ്വന്തം മാതാപിതാക്കൾ തമ്മിലുള്ള ബന്ധമാണ് ജീവിതത്തിൽ തന്നെ ആദ്യമായി സ്വാധീനിച്ചതെന്ന് പല്ലവി പറയുന്നു. വർഷങ്ങളായി മാതാപിതാക്കളുടെ വിവാഹത്തെക്കുറിച്ച് പല കിംവദന്തികളും താൻ കെട്ടിട്ടുണ്ട്. ഏകദേശം എട്ട് വയസ്സുള്ളപ്പോൾ മുതൽ, താൻ ഇതേക്കുറിച്ച് ചോദ്യങ്ങൾ നേരിട്ടു തുടങ്ങി. പലപ്പോഴും കുടുംബത്തിലെ ഓരോ ചടങ്ങുകൾക്ക് പോകുമ്പോൾ ബന്ധുകൾ ചോദ്യശരങ്ങൾകൊണ്ട് മൂടുമായിരുന്നു.
"മാതാപിതാക്കൾ ഇപ്പോഴും ഒരു മുറി പങ്കിടുന്നുണ്ടോ?", "അവർ വഴക്ക് കൂടുന്നത് കേട്ടിട്ടുണ്ടോ?" എന്നിങ്ങനെ പോകുന്നു താൻ നേരിട്ടിരുന്ന ചോദ്യങ്ങളെന്ന് പല്ലവി പറയുന്നു. 'വർഷങ്ങൾക്കുശേഷം, എന്‍റെ സ്വന്തം വിവാഹമോചനത്തിനുശേഷം, അമ്മ എന്നോട് മുഴുവൻ കഥയും പറഞ്ഞു. എന്‍റെ മാതാപിതാക്കളുടെ വിവാഹത്തിന്‍റെ തുടക്കത്തിൽ, ഞാനും എന്‍റെ സഹോദരനും ജനിക്കുന്നതിനുമുമ്പ്, ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഒരു പുരുഷനോട് എന്‍റെ അമ്മയ്ക്ക് അഗാധമായ ആകർഷണം തോന്നി. എന്നാൽ പിന്നീട് കുറ്റബോധമായി. അവർ അത് അവസാനിപ്പിച്ചു. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ ഇതുമതി കിംവദന്തികൾ പ്രചരിക്കാൻ. കാലക്രമേണ, കിംവദന്തികൾ എന്‍റെ അച്ഛനിൽ എത്തി. ഒടുവിൽ അമ്മയോട് ഇതേക്കുറിച്ച് ചോദിക്കാൻ എന്‍റെ അച്ഛന് 10 വർഷവും രണ്ട് മക്കളും ജനിക്കുന്നതുവരെ സമയമെടുത്തു'- പല്ലവി പറയുന്നു.
ഈ പ്രശ്നങ്ങളൊന്നും തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്നാണ് ആദ്യം അച്ഛൻ അമ്മയ്ക്ക് വാക്കുകൊടുത്തു. എന്നാൽ ഈ കാര്യം അവരുടെ ജീവിതത്തിൽ മുറുമുറുപ്പുണ്ടാക്കി. ഒടുവിൽ അമ്മ അച്ഛനോട് എല്ലാം പറഞ്ഞു. വിവാഹ പൂർവ്വ ലൈംഗികതയെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമുള്ള ആ തുറന്നുപറച്ചിൽ അവരുടെ ജീവിതത്തിൽ വലിയ പ്രശ്നമായി മാറി. ക്രമേണ അവർ അകലാൻ തുടങ്ങി. ലൈംഗികതയെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും ശരിയായി സംസാരിക്കാനുള്ള നമ്മുടെ കഴിവില്ലായ്മ കുടുംബങ്ങളെ തകർക്കും എന്ന് ഇത് തനിക്ക് വ്യക്തമാക്കി തന്ന ആദ്യ സംഭവമാണെന്നും പല്ലവി പറയുന്നു.
'ബീഹാറിൽനിന്നുള്ളതാണ് എന്‍റെ കുടുംബം. എന്‍റേത് ഒരു യാഥാസ്ഥിതിക ബാല്യമായിരുന്നു. ഒരുപാട് കുടുംബങ്ങളെപ്പോലെ, ലൈംഗികത പരസ്യമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായിരുന്നില്ല. എന്‍റെ മാതാപിതാക്കൾ കൈ പിടിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്തില്ല, ലൈംഗികപരമായി എന്തെങ്കിലും ചെയ്യാമെന്ന എന്‍റെ ആദ്യ തിരിച്ചറിവ് 14 വയസ്സുള്ളപ്പോൾ ആയിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞാൻ അച്ഛന്‍റെ അലമാരയിലെ ഒരു കൂട്ടം പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. 
അദ്ദേഹത്തിന്‍റെ നോവലുകൾക്കും ചരിത്രപുസ്തകങ്ങൾക്കും ഇടയിൽ ഒരു നേർത്ത ലഘുലേഖ കിട്ടി. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ലൈംഗികബന്ധം പ്രതിപാദിക്കുന്ന ചെറുകഥകളുള്ള ഒരു പുസ്തകമായിരുന്നു അത്. ഈ പുസ്തകം തീർച്ചയായും സാഹിത്യമായിരുന്നില്ല, അതിനെക്കാൾ ഗൗരവമുള്ളതായിരുന്നു അത്. തനിക്കറിയാവുന്ന വിവാഹിത ദമ്പതികളെ കാണാനായി ഒരു ചുമരിൽ ഒരു ദ്വാരം തുളച്ചുകയറിയ ഒരു കൗതുകകരമായ പെൺകുട്ടിയെക്കുറിച്ചായിരുന്നു ഒരു കഥ'- പല്ലവി ബാൺവാൾ പറയുന്നു.
                                
                                        



