05 August, 2021 05:22:28 PM
രാഹുൽ ഗാന്ധിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. അഭിഭാഷകനായ വനീത് ജീൻഡാലിന്റെ പരാതിയിൽ ഡൽഹി പോലീസാണ് കേസെടുത്തത്. പോസ്കോ നിയമപ്രകാരമാണ് കേസ്. ബാലികയുടെ വീട് സന്ദർശിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന രാഹുലിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിലൂടെ ഇരയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടെന്നാണ് ആക്ഷേപം.
                    
                                
                                        



