10 August, 2021 09:00:00 PM


ഏകീകൃത സിവില്‍ കോഡ്: സാധ്യതാ പഠനം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കായി നിയമങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.


പി വി അബ്ദുല്‍ വഹാബ് എം പി യുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ലോ കമ്മീഷന് ഇത്. സംബന്ധിച്ച പഠനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ലോ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത്.


അതേസമയം ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍  തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക സഭയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്സഭയില്‍ മറുപടി നല്‍കിയത്. 2022 ജനുവരി വരെ പൗരത്വ നിയമം നടപ്പിലാക്കാന്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.


രാഷ്ട്രപതി ഒപ്പിട്ട നിയമം ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കണം അല്ലെങ്കില്‍ പാര്‍ലമെന്റെില്‍ സമയം നീട്ടിനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണം. ഇതുവരെ 6 തവണ കേന്ദ്ര സര്‍ക്കാറിന് പൗരത്വ നിയമം നടപ്പിലാക്കാന്‍ സമയം അനുവദിച്ച് നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K