12 November, 2021 12:13:50 PM
കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഇനി റേഷനും പെട്രോളും ഇല്ല

മുംബൈ : കോവിഡ് പ്രതിരോധവാക്സിന്‍റെ ഒരുഡോസെങ്കിലും എടുത്തിട്ടില്ലാത്തവര്‍ക്ക് റേഷന്‍കടകളില്‍നിന്ന് പലചരക്കുസാധനങ്ങള്‍ നല്‍കരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടം ഉത്തരവിട്ടു. ജില്ലയില്‍ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയില്‍ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. കോവിഡ് വാക്സിനെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്കുമാത്രം റേഷന്‍സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നു കാണിച്ച് കളക്ടര്‍ സുനില്‍ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
ഗ്യാസ് ഏജന്‍സികള്‍ക്കും പെട്രോള്‍പമ്പുകള്‍ക്കും സമാനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഒരുഡോസെങ്കിലും വാക്സിന്‍ എടുത്തിട്ടില്ലാത്തവര്‍ അജന്ത, എല്ലോറ ഗുഹകളടക്കമുള്ള ജില്ലയിലെ ചരിത്രസ്മാരകങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്.
സംസ്ഥാനത്തെ അര്‍ഹരായ മുഴുവനാളുകള്‍ക്കും നവംബര്‍ അവസാനത്തോടെ ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ഔറംഗാബാദില്‍ ഇതുവരെ 71 ശതമാനം പേരേ ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ. രണ്ടുഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്. എന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിടിച്ചുവെക്കുന്ന ശമ്ബളം വാക്സിനെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ നല്‍കൂ. ഡിസംബര്‍ ഒന്നുമുതല്‍ ഒന്നാംഡോസ് വാക്സിന്‍ സൗജന്യമായി നല്‍കില്ലെന്ന് നാഗ്പുര്‍ നഗരസഭയും അറിയിച്ചിട്ടുണ്ട്.
                    
                                
                                        



