16 November, 2021 08:27:57 PM


ആലപ്പുഴയിലെ നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി



ആലപ്പുഴ: കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 17ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയും ഇടവിട്ട് കനത്ത മഴയാണ് ആലപ്പുഴയിൽ ലഭിച്ചത്. പിന്നാലെ ആറുകളിലും തോടുകളിലും ജലനിരപ്പ് വലിയ തോതിൽ ഉയരുകയും ചെയ്തു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. ആലപ്പുഴ നഗരത്തിന്റെ കിഴക്കൻ മേഖലയിലുള്ള പാടശേഖരങ്ങളുടെ സമീപമുള്ള താഴ്ന്ന സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്. അപ്പർകുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K