05 December, 2021 01:30:35 PM


1

പ്രിയസുഹൃത്തെ,

അങ്ങ് ഗ്രൂപ്പിലിട്ട നീണ്ട ശബ്ദസന്ദേശം കേള്‍ക്കാനിടയായി.

ഞാന്‍ അങ്ങയോട് ഇന്നേവരെ മോശമായിട്ടെന്തെങ്കിലും പറയുകയോ പ്രവൃത്തിക്കുകയോ ചെയ്തിട്ടില്ല എന്നാണ് എന്‍റെ വിശ്വാസം. പക്ഷെ വ്യക്തിഹത്യ ചെയ്യുന്നരീതിയില്‍ എന്നെക്കുറിച്ചുള്ള അങ്ങയുടെ സന്ദേശം വളരെ മോശവും മ്ലേച്ഛവുമായി പോയെന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ...

അങ്ങയുടെ സന്ദേശത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്കെങ്കിലും മറുപടി പറയാതിരിക്കാന്‍ പറ്റില്ല. 

> എന്‍റെ ജോലിയെക്കുറിച്ചാണ് അങ്ങ് ഏറ്റവും അവസാനം  പറഞ്ഞുവെച്ചിരിക്കുന്നത്. വളരെ ആത്മാര്‍ത്ഥമായി ഞാന്‍ ചെയ്യുന്ന ജോലിയെകുറിച്ച് അങ്ങ് പറഞ്ഞ വാചകങ്ങള്‍ കേട്ട ഞാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതായത് താങ്കള്‍ വിദേശത്ത് ചെയ്യുന്ന ജോലി എത്തരത്തിലുള്ളതാണെന്നും മറ്റും പറഞ്ഞ് പരിഹസിക്കാന്‍ മാത്രം തരം താഴ്ന്നി‌ട്ടില്ല ഞാന്‍ എന്നതുതന്നെ.
> നമ്മുടെ സഹപാഠി ശ്രീ ബാബു സി.കെ പറഞ്ഞ കാര്യങ്ങള്‍ ഗ്രൂപ്പില്‍ ടൈപ്പ് ചെയ്തിടുകയും അതേകുറിച്ച് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തത് മാത്രമാണ് നിങ്ങളുടെ കണ്ണില്‍ ഞാന്‍ ചെയ്ത വലിയ തെറ്റ്. അഭിപ്രായത്തിനിടെ ശ്രീ ജോര്‍ജ് ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞതും എന്‍റെ അഭിപ്രായമാക്കി നിങ്ങള്‍ മാറ്റി. ഞാന്‍ ഗ്രൂപ്പില്‍ നിന്നും Left ആകുംമുമ്പ് ഒരു അഡ്മിനുമായി നടന്ന സംഭാഷണത്തില്‍ ഉടനീളം ഈ കുറ്റപ്പെടുത്തലുകള്‍ നിറഞ്ഞു നിന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K