01 February, 2022 04:14:32 PM


ആലപ്പുഴയിൽ കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി



ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32 ) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു.

ഇവരുടെ ഭർത്താവ് വെരിക്കോസ് വെയിൻ ചികിത്സക്കായി കരുനാഗപ്പള്ളിയിലായിരുന്നു. ഈ സമയത്താണ് മരണമുണ്ടായത്. പെൺമക്കൾ മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നുവെന്നും ഇതോടൊപ്പം ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K