17 March, 2022 05:28:09 PM


മറ്റുള്ളവരുടെ സ്ഥലം കാണിച്ച് വില്പനയ്ക്കായി അഡ്വാൻസ് തുക കൈപറ്റി മുങ്ങുന്നയാൾ പിടിയിൽ

മറ്റുള്ളവരുടെ സ്ഥലം കാണിച്ച് വില്പനയ്ക്കായി അഡ്വാൻസ് തുക കൈപറ്റി മുങ്ങുന്നയാൾ പിടിയിൽ

തൃശ്ശൂർ അമല നഗറിൽ അഞ്ചുസെൻറ് സ്ഥലം കൊടുക്കാനുണ്ടെന്ന് പറഞ്ഞ് വേറൊരാളുടെ സ്ഥലം കാണിച്ചുകൊടുത്ത് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം രൂപ അഡ്വാൻസ്തുക വാങ്ങി തട്ടിപ്പുനടത്തി മുങ്ങിയ തിരുവനന്തപുരം ജഗതി വാർഡിലെ മുടിപുര ലൈനിലുള്ള മുഹമ്മദ് ഷെരീഫ് (56) നെയാണ് വെസ്റ്റ് പോലീസ് സബ് അറസ്റ്റുചെയ്തത്.

ഇയാളെ സമാനമായ വെറൊരു കേസിൽ പൂജപ്പുര പോലീസ് സ്റ്റേഷനിലെ പ്രതിയായി പൂജപ്പുര ജില്ലാ ജയിലിൽ കിടന്നിരുന്ന പ്രതിയെയാണ് വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കേസിൻറെ അന്വേഷണത്തിൻെറ ഭാഗമായി സബ് ഇൻസ്പെക്ടർ കെ.സി ബൈജു അറസ്റ്റുചെയത് വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K