23 March, 2022 05:20:04 PM


A

ദഹിക്കുന്ന ചൂടിൽ സഹപ്രവർത്തകർക്കു വേറിട്ട യാത്രയയപ്പുമായി 
കുറവിലങ്ങാട് കൃഷിഭവൻ ജീവനക്കാർ. കൃഷി വകുപ്പിൽ നിന്നും മാർച്ച് 31ന് വിരമിക്കുന്ന കൃഷി ഡപ്യൂട്ടി ഡയറക്ടർ മീനു ചാക്കോ, അസിസ്റ്റൻറ് കൃഷി ഓഫീസർ എബ്രാഹം പി എൽ എന്നിവർ യാത്രയയപ്പു സ്വീകരിച്ചത് പക്ഷികൾക്ക് ദാഹജലമൊരുക്കികൊണ്ട്. 
കൃഷിഭവൻ തൊടിയിൽ പക്ഷികൾക്കു വേണ്ടി പ്രത്യേകമായി സ്ഥാപിച്ച തണ്ണീർ കുടത്തിൽ ജലം നിറപ്പിച്ചുകൊണ്ടാണ്  കൃഷിഭവൻ ടീം വിരമിക്കുന്നവർക്ക് യാത്രയയപ്പു നല്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K