06 April, 2022 06:54:24 AM


മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ലാ ക​ലോ​ത്സ​വം: എ​റ​ണാ​കു​ളം തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​നു ക​ലാ​കി​രീ​ടം

പത്തനംതിട്ട: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​റ​ണാ​കു​ളം തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​നു ക​ലാ​കി​രീ​ടം. പ​ത്ത​നം​തി​ട്ട​യി​ലെ ഏ​ഴു വേ​ദി​ക​ളി​ലാ​യി അ​ഞ്ചു​നാ​ൾ നീ​ണ്ട ക​ലോ​ത്സ​വ​ത്തി​ൽ 131 പോ​യി​ന്‍റ് തേ​വ​ര കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍എ​ല്‍വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സ് 68 പോ​യി​ന്‍റു​ക​ളോ​ടെ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. 

മൂ​ന്നാ​മ​തു​ള്ള എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ന് 67 പോ​യി​ന്‍റാണു​ള്ള​ത്. സി​എം​എ​സ് കോ​ള​ജ് കോ​ട്ട​യം - 50, സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ആ​ലു​വ - 27, എം​ഇ​എ​സ് മാ​രം​പ​ള്ളി - 23, സെ​ന്‍റ് തോ​മ​സ് പാ​ലാ - 22, ബി​സി​എം കോ​ട്ട​യം - 21, സെ​ന്‍റ് തെ​രേ​സാ​സ് എ​റ​ണാ​കു​ളം - 19 എ​ന്നി​ങ്ങ​നെ​യാ​ണ് മറ്റു  കോളജുകളുടെ പോയിന്‍റ് നില.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ തേ​ജ സു​നി​ൽ, തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ലെ കെ.​ആ​ർ. പ്രി​യ​ദ​ത്ത എ​ന്നി​വ​രാ​ണ് പെ​ൺ​കു​ട്ടി​ക​ളി​ൽ​ പോ​യി​ന്‍റുനി​ല​യി​ൽ മു​ന്നി​ട്ടു നിന്നത്. ആ​ൺ​കു​ട്ടി​ക​ളി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പി.​ആ​ർ. ഹ​രി​കൃ​ഷ്ണ​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ്. എ​ട്ടു പോ​യി​ന്‍റാ​ണ് ഹ​രി​കൃ​ഷ്ണ​നു​ള്ള​ത്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ലെ ത​ൻ​വി രാ​കേ​ഷി​നു പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി. 13 പോ​യി​ന്‍റാ​ണ് ത​ൻ​വി​ക്കു​ള്ള​ത്. ഇ​താ​ദ്യ​മാ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ലാ ക​ലോ​ത്സ​വ​ത്തി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തെ പ്ര​ത്യേ​ക​മാ​യി മ​ത്സ​രി​പ്പി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K