12 April, 2022 12:28:17 PM


ട്രാക്ടറിൽ പാചകവാതകവും കൊയ്ത്തുമെതിയന്ത്രവും കെട്ടി വലിച്ചു വേറിട്ട പ്രതിഷേധം



ഏറ്റുമാനൂർ: ട്രാക്ടറിൽ പാചകവാതക സിലിണ്ടറും കൊയ്ത്തുമെതിയന്ത്രവും കെട്ടി വലിച്ചു പ്രതിഷേധം. പെട്രോൾ - പാചകവാതക വിലവർദ്ധനവിനെതിരെയും കര്‍ഷകരോട് കാട്ടുന്ന അവഗണനയ്ക്കെതിരെയുമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. 

ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തില്‍ ട്രാക്ടറിന് മുന്നില്‍ പാചകവാതക സിലിണ്ടറും പിന്നില്‍ കൊയ്ത്ത് മെതി യന്ത്രവും കെട്ടി വലിച്ചു കൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങിയത്.


വേനൽ മഴയെ തുടർന്ന് ദുരിതത്തിൽ ആയ നെൽകർഷകരെ സംസ്ഥാന സർക്കാർ അടിയന്തിരമായി സാമ്പത്തികമായി സഹായിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് അബ്രഹാം എക്സ് എം പി ആവശ്യപ്പെട്ടു. നഷ്ടം തിട്ടപ്പെടുത്താൻ സർക്കാർ ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിച്ചു ജനങ്ങളുടെമേൽ അധികഭാരം ഏല്പിക്കുകയാണെന്നും പെട്രോൾ, ഡീസൽ, പാചക വാതകയുടെ തീരുവ കുറക്കാൻ ഇരുസർക്കാരുകളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ പി സി പൈലോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഉന്നതാധികാര്യ സമിതി അംഗങ്ങളായ അഡ്വ. പ്രിൻസ് ലുക്കോസ്, അഡ്വ. ജെയ്സൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ പി പോൾ, അഡ്വ മൈക്കിൾ ജെയിംസ്, ബിനു ചെങ്ങളം, സാബു പീടിയെക്കൽ, ജിജി കല്ലുംപുറം, ടോമി നരികുഴി, തോമസ് പുതുശ്ശേരി, ഷൈജി ഓട്ടപ്പള്ളി, ടിറ്റോ പയ്യനാടൻ, മാത്യു എം പടപ്പൻ, സിബി ചിറയിൽ, ആൻസ് വർഗീസ്, ജോസ് അമ്പലക്കുളം, ആലിസ് ജോസ്, കെ ടി ജെയിംസ്, ഓമന സണ്ണി, അമുദാ റോയ്, ജോസ് പാറാട്ട്, ജോഷി ജോസ്, ജെയ്സൺ ഞൊങ്ങിണിയിൽ, കുര്യൻ വട്ടമല, ബെന്നി കാട്ടൂപാറ, സി എം മാത്യു കളരിക്കൽ, ജോസ് പുല്ലത്തിൽ, ജോർജ് കുഴിപ്പള്ളിത്തറ എന്നിവർ  സമരത്തിന് നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K