19 February, 2026 08:01:04 PM


വിവരാവകാശ കമ്മീഷൻ സിറ്റിംഗ്; 11 പരാതികൾ പരിഹരിച്ചു



കോട്ടയം: പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന നയങ്ങൾ രൂപീകരിക്കുമ്പോൾ എല്ലാ പ്രസക്തമായ വസ്തുതകളും വൈബ്സൈറ്റിൽ ഉൾപ്പെടെ പ്രസദ്ധീകരിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. കളക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ ഹിയറിങ്ങിൽ കേസുകൾ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച നടന്ന സിറ്റിംഗിൽ 11 പരാതികൾ തീർപ്പാക്കി. തദ്ദേശ സ്വയംഭരണം, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്. 14 പരാതിയിൽ മൂന്നെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306