18 February, 2026 08:15:47 PM
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 22ന്; മുഖ്യമന്ത്രി സമ്മാനദാനം നിര്‍വഹിക്കും

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യ എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഫെബ്രുവരി 22ന്(ഞായറാഴ്ച) തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 9.30ന് കോളജ് വിഭാഗം മത്സരവും ഉച്ചക്ക് 1.30 ന് സ്‌കൂള്‍ വിഭാഗം മത്സരവും നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയാകും. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, കോളേജിയേറ്റ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ കെ. സുധീര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. സുഭാഷ്, അഡീഷണല്‍ ഡയറക്ടര്‍ കെ.ജി. സന്തോഷ് എന്നിവര്‍ പങ്കെടുക്കും.
സ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളജ് വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും. ഇതോടൊപ്പം പ്രശസ്തിപത്രവും മെമന്റോയും സമ്മാനിക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.





