11 March, 2026 09:23:33 AM
പോലീസ് ഉദ്യോഗസ്ഥർക്കായി അടിയന്തിര രക്ഷാപ്രവർത്തന പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നത്തിന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടന്ന പരിശീലനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രിയുടെ എമർജൻസി വിഭാഗം എച്ച്ഒ ഡി ഡോ. വിവേക് പരിശീലനത്തിന് നേതൃത്വതം നൽകി.
കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു.ഡോ. നിഖിൽ ദിലീഫ് (ഫോറൻസിക് മെഡിസിൻ), ഡോ. ടോണി തോമസ് (സൈകാട്രി), ഡോ. അരവിന്ദ് (എമർജൻസി മെഡിസിൻ), ഡോ. അജിത് വേണു ഗോപാലൻ (ചീഫ് ഓപ്പറേറ്റിങ് ഓഫീസർ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
പരിശീലനത്തിന്റെ ഭാഗമായി ബേസിക് ലൈഫ് സപ്പോർട്ട്യും ബേസിക് ട്രോമാ കെയർയും സംബന്ധിച്ച പ്രായോഗിക പരിശീലനവും നൽകി. ഏകദേശം 110 ഓളം പോലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. റിട്ട. എസ്.പി സക്കറിയ ജോർജ് പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.





