03 March, 2026 07:12:51 PM
തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം: തേങ്ങയിടാന് ശ്രമിക്കുന്നതിനിടയില് ഇരുമ്പു തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. പള്ളിക്കത്തോട് തെങ്ങുംപള്ളില് കാഞ്ഞിരക്കാട്ട് സജി (60) ആണ് മരിച്ചത്. ഇന്നു രാവിലെ ഞായര്‍കുളത്ത് സ്‌കറിയായുടെ പുരയിടത്തില്‍ തേങ്ങയിടാന്‍ എത്തിയതായിരുന്നു സജി. സംഭവം കണ്ട നാട്ടുകാര്‍ ചേര്‍ന്നു ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.





