02 March, 2026 10:02:28 AM


കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു



കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു.എസ്എച്ച് മൗണ്ടിൽ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എരുമേലി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസർ വയലാ ഇലയ്ക്കാട് സ്വദേശി കെ. ആർ. അജേഷാണ് മരിച്ചത്. ശനിയാഴ്ച രാത്രി എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ട് സ്കൂളിനു സമീപം അജീഷ് സഞ്ചരിച്ച സ്കൂട്ടറും കെ എസ് ആർ ടി സി ബസ്സും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മരങ്ങാട്ടുപ്പളിയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം ഉണ്ടായത്.  അജേഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ വെൻ്റിലേറ്ററിലായിരുന്നു അജേഷ്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച വൈകീട്ട് ഒമ്പതരയോടെയാണ് മരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K