15 February, 2026 07:14:01 PM


സി എം ഐ സഭ വിദ്യാഭ്യാസ വര്‍ഷാചാരണം: സ്മാരകം ഉദ്ഘാടനം ചെയ്തു



കോട്ടയം: സി എം ഐ സഭയുടെ വിദ്യാഭ്യാസ വര്‍ഷാചാരണത്തിന്റെ ഭാഗമായി മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ സ്മാരകത്തിന്റെ ആശിർവാദം തിരുവനന്തപുരം സെന്റ്ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ ഫാദർ ആന്റണി ഇളം തോട്ടം നിർവഹിച്ചു. എജുക്കേഷണൽ ജനറൽ കൗൺസിലർ റവ ഫാദർ മാർട്ടിൻ മല്ലത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ  ജെയിംസ് മുല്ലശ്ശേരി ആമുഖപ്രഭാഷണം നടത്തി. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമാധിപൻ റവ ഡോ. കുര്യൻ ചാലങ്ങാടി, കെ ഇ റസിഡൻസ് പ്രിഫക്ട് ഫാദർ ഷൈജു സേവിയർ തുടങ്ങിയവർ സന്നിഹിതരായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303