05 May, 2022 08:01:47 AM


ചെങ്ങന്നൂർ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു 2 മരണം



ചെങ്ങന്നൂര്‍: ചെങ്ങന്നൂർ: മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 മരണം. കാർ യാത്രക്കാരായ ചേർത്തല എഴുപുന്ന സ്വദേശിയായ ഷിനോജ് (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്


മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം രാത്രി 11.30ഓടെയാണ്  അപകടമുണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്ത് എടുത്തത്. സുൽത്താൻ ബത്തേരിക്കുപോയ ബസാണ് അപകടത്തിൽ പെട്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K