30 May, 2022 06:22:28 PM


മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങൾ: പോലീസ് നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

കോട്ടയം: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി   കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സേഫ് കോട്ടയം എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സാമൂഹ്യ സുരക്ഷിതത്വ കാമ്പയിന്റെ ഭാഗമായി  മോഷണങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും തടയുന്നതിനും വേണ്ടി  കോട്ടയം ജില്ലാ പോലീസ് നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

മുതിർന്ന പൗരൻമാർ കഴിവതും കുടുംബത്തോടൊപ്പം താമസിക്കുക
പോലീസ് സ്റ്റേഷൻ, ബന്ധുക്കൾ, അയൽവീട്ടുകാർ എന്നിവരുടെ ഫോൺ നമ്പറുകൾ പെട്ടന്ന് കാണത്തക്ക വിധം ബെഡ്റൂമിൽ എഴുതി വെക്കുക.
രാത്രികാലങ്ങളില്‍ ഫോൺ, എമർജൻസി ലൈറ്റ്, ടോർച്ച് ലൈറ്റ് എന്നിവ ബെഡ്ഡിനടുത്ത് സൂക്ഷിക്കുക.
രാത്രി കിടക്കുന്നതിന് മുമ്പ് ജനലുകളും വാതിലുകളും ഭദ്രമായി അടക്കുക.
വീട്ടിനുള്ളിൽ തന്നെ ബാത്ത്റൂം ക്രമീകരിക്കുവാൻ ശ്രദ്ധിക്കുക. രാത്രി കാലങ്ങളിൽ ബാത്ത്റൂമിൽ പോകാനായി പുറത്തിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകും.
പകൽ സമയത്തും രാത്രിയിലും അപരിചിതർ വീട്ടിൽ വന്നാൽ ജനലിൽ കുടിയോ ഡോർലെൻസിൽ കുടിയോ മറ്റോ നോക്കി ആളെ തിരിച്ചറിഞ്ഞ് മാത്രം വാതില്‍ തുറക്കുക.
മുൻ വശത്തെ വാതിലിൽ പിപ് ഹോൾ, സേഫ്റ്റിചെയിൻ എന്നിവ ഘടിപ്പിക്കുക.
അപരിചിതർ ആരെങ്കിലും വിട്ടുപരിസരത്ത് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് പോലീസിന്റെയോ അയൽക്കാരുടേയോ ശ്രദ്ധയിപെടുത്തുക.
ദൂരയാത്ര പോകുമ്പോള്‍ സൂഹൃത്തായ അയല്‍വാസിയേയും, പോലീസിനെയും അറിയിക്കുക.  പാൽ,  പത്രം എന്നിവ നിങ്ങള്‍ തിരിച്ച്  വരും വരെ നിര്‍ത്തുക.
വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുക
വീടിന്റെ താക്കോൽ നഷ്ടപ്പെട്ടാൽ പുട്ട് മാറ്റി പുതിയത് ഘടിപ്പിക്കുക. അധികമുള്ള താക്കോൽ സുരഷിതമായി സൂക്ഷിക്കുക.  വീടിന്റെ മുൻവശവും പിൻവശവും ഗ്രിൽസ് പിടിപ്പിക്കുക.
അയൽവീടുകളുമായി ബന്ധിച്ച് ഇലക്ട്രോണിക് അലാറം സ്ഥാപിക്കുക. അടുക്കളഭാഗത്ത് ജോലി ചെയ്യുമ്പോൾ മുൻവശത്തെ വാതിൽ അടച്ചിടുക
സെയിൽസ്മാൻമാർ,  വിട്ടിലും പറമ്പിലും ജോലിക്കായി വരുന്നവർ അഡ്രസ്സ് ചോദിച്ച് വരുന്നവർ, ഉപകരണങ്ങൾ റിപ്പയർ ചെയ്യാൻ വരുന്നവർ എന്നിവരെ ശ്രദ്ധിക്കുക.
യാചകരേയും, ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ വരുന്നവരേയും, മറ്റ് കച്ചവടക്കാരേയും വീടിനുള്ളില്‍ പ്രവേശിപ്പിക്കരുത്.  
ബന്ധുക്കളോ വിരുന്നുകാരോ വിട്ടിൽ താമസിക്കുകയാണെങ്കിൽ ആ വിവരം അയൽവാസികളേയും മറ്റ് ബന്ധുക്കളേയും അറിയിക്കുക
പണമോ, സ്വര്‍ണ്ണമോ മറ്റ് വിലപിടിച്ച വസ്തുക്കളോ ജനലരികിലോ, പുറത്തോ അലക്ഷ്യമായി വെയ്ക്കരുത്.  
വീടിന് വെളിയില്‍ ആയുധങ്ങള്‍, കമ്പി, കോണി മുതലായവ അശ്രദ്ധമായി ഇടരുത്
വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ പകല്‍ സമയത്ത് ലൈറ്റുകള്‍ കത്തിച്ചിടരുത്.
പകല്‍ സമയത്ത് പോലും വീടിന്റെ മുന്നിലെയും, പിന്നിലെയും വാതിലുകള്‍ അശ്രദ്ധമായി തുറന്നിടരുത്.  
ലോക്കൽ പോലീസുമായോ മറ്റ് ഓഫീസർമാരുമായോ നിരന്തരമായ ബന്ധം പുലർത്തുക
എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. കൺട്രോൾ റൂം നമ്പർ 112 ആണെന്ന് ഓർത്തു വയ്ക്കുക.
സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ചികിത്സാ രേഖകളും മരുന്ന് വിവരങ്ങളും  ഡോക്ടറുടെ വിശദാംശങ്ങളും എളുപ്പം കാണാവുന്ന/എടുക്കാവുന്ന സ്ഥലത്ത് വയ്ക്കുക
എമർജൻസി നമ്പരുകൾ ഫോണിലെ സ്പീഡ് ഡയൽ സംവിധാനത്തിൽ സെറ്റ് ചെയ്യുക
വീടുകളില്‍ ആവശ്യമെങ്കില്‍ കോസ്ഡ് സര്‍ക്യൂട്ടി ക്യാമറ (CCTV) ഘടിപ്പിക്കുക.
ഹോം നേഴ്സ്/വേലക്കാരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതും, ഒരു കോപ്പി സൂക്ഷിക്കേണ്ടതുമാണ്.
വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച അലമാരകളും, രേഖകളും വീട്ടു ജോലിക്കാരെ കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കാതിരിക്കുക.
അന്യനാട്ടുകാരേയും, സെക്യൂരിറ്റി ജീവനക്കാരെയും യഥാര്‍ത്ഥ പേരും, മുന്‍കാല ചരിത്രവും മനസ്സിലാക്കാതെ വീട്ടു ജോലിക്ക് നിയമിക്കരുത്.
അപരിചിതരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ പോലീസ് സേവനം ഉറപ്പാക്കുക
സ്വത്ത്, ബാങ്ക് ബാലന്‍സ്, ബോണ്ട്, ഷെയേഴ്സ്, ആഭരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്യര്‍ക്ക് നല്‍കാതിരിക്കുക.
മുദ്രപ്പത്രങ്ങള്‍, ആധാരം, വിലപിടിപ്പുള്ള രേഖകള്‍ എന്നിവയില്‍ ഒപ്പിടേണ്ടി വരുമ്പോള്‍ വിദഗ്ദോപദേശം തേടുക.  ഒരു കടലാസിലും പൂര്‍ണ്ണമായി ബോധ്യമാകാതെ ഒപ്പ് വയ്ക്കരുത്.  
കുടുംബരഹസ്യങ്ങളും, സാമ്പത്തിക വിവരങ്ങളും ATM കാര്‍ഡ് വിവരങ്ങളും അന്യരോട് പങ്ക് വയ്ക്കരുത്
അപരിചിതരോട് ചങ്ങാത്തം കൂടരുത്.  അവര്‍ തരുന്ന ഭക്ഷണം കഴിക്കരുത്
പ്രഭാതസവാരിക്ക് പോകുമ്പോള്‍ ഒറ്റയ്ക്ക് പോകാതെ കഴിവതും ഗ്രൂപ്പായി പോകുക.
യാത്രയില്‍ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് കൈവശം സൂക്ഷിക്കുക.  ആവശ്യത്തിനുള്ള പണം മാത്രം എടുക്കുക.  സ്ത്രീകള്‍ ആവശ്യത്തിന് മാത്രം ആഭരണങ്ങള്‍ അണിയുക
അപരിചിതരുമായി ഇന്റര്‍നെറ്റ് ബന്ധം പുലര്‍ത്തുന്നതും, വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുന്നതും ഒഴിവാക്കേണ്ടതാണ്.  
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ട മക്കളോ, ബന്ധുക്കളോ അവഗണിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്താല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുക



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K