03 June, 2022 07:23:13 PM


ലോക പരിസ്ഥിതി ദിനാഘോഷം: ഫലവൃക്ഷതൈ, പുരസ്‌കാര വിതരണം 5ന് ഏറ്റുമാനൂരിൽ



ഏറ്റുമാനൂർ: ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഫലവൃക്ഷതൈ വിതരണവും മികച്ച കർഷകരെയും കൃഷി ഉദ്യോഗസ്ഥരെയും ജൈവ പഞ്ചായത്തുകളെയും ആദരിക്കലും പുരസ്‌കാര വിതരണവും ജൂൺ അഞ്ചിന് ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നടക്കും.

രാവിലെ 10.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ഫലവൃക്ഷതൈ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിക്കും. എം.എൽ.എ.മാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പരിസ്ഥിതിദിന സന്ദേശം നൽകും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് പദ്ധതി വിശദീകരിക്കും.

നഗരസഭാധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, ഡോ. റോസമ്മ സോണി, ഡെപ്യൂട്ടി ഡയറക്ടർ റീനാ ജോൺ എന്നിവർ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.45ന് 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അഗ്മാർക്ക് ലാബ് എ.ഡി.എ. സിബി തോമസ് വിഷയാവതരണം നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K