21 June, 2022 09:00:35 PM
ഭാര്യയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച മധ്യവയസ്കന്‍ മരങ്ങാട്ടുപിള്ളിയില്‍ അറസ്റ്റിൽ

പാലാ: ഭാര്യയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച പ്രതിയെ മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കയ്ക്കൽ വീട്ടിൽ ശിവൻകുട്ടിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയ്ക്ക് കളനാശിനി കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്.  മരങ്ങാട്ടുപിള്ളി എസ്എച്ച്ഒ അജേഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ  എസ് ഐ മാത്യു പി.എം, സി.പി.ഒ ഷാജി ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
                                
 
                                        



