04 July, 2022 09:34:44 PM


ഭാര്യ രണ്ടാമത് ഗർഭിണിയായത് ഇഷ്ടമായില്ല; കുഞ്ഞിനെ കൊല്ലാൻ പച്ചമരുന്ന് നൽകികോ​ഴ​ഞ്ചേ​രി: യു​വ​തി​യും ഗ​ര്‍​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ റി​മാ​ന്‍​ഡി​ലാ​യ യു​വാ​വി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്‌​തേ​ക്കു​മെ​ന്ന് പോ​ലീ​സ്. അ​പൂ​ര്‍​വ​മാ​യ കേ​സാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത കൈ​വ​രു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. കു​ഴി​ക്കാ​ല കു​റു​ന്താ​ര്‍ സെ​റ്റി​ല്‍​മെ​ന്റ് കോ​ള​നി​യി​ല്‍ അ​നി​ത (28) മ​രി​ച്ച കേ​സി​ലാ​ണ് ഭ​ര്‍​ത്താ​വ് കു​റു​ന്താ​ര്‍ തേ​വ​ള്ളി​യി​ല്‍ ജ്യോ​തി നി​വാ​സി​ല്‍ ജ്യോ​തി​ഷ് (31) അ​റ​സ്റ്റി​ലാ​യ​ത്.


ക​ഴി​ഞ്ഞ ജൂ​ണ്‍ 27ന് ​തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സി​യി​ലി​രി​ക്ക​വേ​യാ​ണ് അ​നി​ത മ​രി​ച്ച​ത്. മേ​യ് 19നാ​ണ് അ​നി​ത​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഒ​മ്പ​തു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു അ​നി​ത. വ​യ​റ്റി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​നി​ത​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ശ്യാ​മ​ള​യും മോ​ഹ​ന​നും ആ​റ​ന്മു​ള പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.


സ്‌​കാ​നിം​ഗ് റി​പ്പോ​ര്‍​ട്ടി​ല്‍ കു​ഞ്ഞ് ദി​വ​സ​ങ്ങ​ളാ​യി വ​യ​റ്റി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. എ​ത്ര​യും വേ​ഗം യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്ന് സ്‌​കാ​നിം​ഗി​നേ തു​ട​ര്‍​ന്നു നി​ര്‍​ദേ​ശ​മു​ണ്ടാ​യ​താ​ണ്.
പ്രേ​മ​ബ​ന്ധ​ത്തി​ലാ​യി​രു​ന്നു ജ്യോ​തി​ഷും അ​നി​ത​യും ത​മ്മി​ലു​ള്ള വി​വാ​ഹം മൂ​ന്നു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നു ന​ല്‍​കി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ഹ​ന​വും മ​റ്റും വി​ല്പ​ന ന​ട​ത്തി​യ​താ​യും ജോ​ലി ഉ​പേ​ക്ഷി​ച്ച് യു​വ​തി​യു​ടെ വീ​ട്ടി​ല്‍ ജ്യോ​തി​ഷ് ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു.


ഗ​ര്‍​ഭ​സ്ഥ ശി​ശു വ​യ​റ്റി​നു​ള്ളി​ല്‍ മ​രി​ച്ചു കി​ട​ന്ന​താ​ണ് അ​ണു​ബാ​ധ​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​നി​ത​യ്ക്കും ജ്യോ​തി​ഷി​നും ഒ​ന്ന​ര വ​യ​സു​ള്ള ഒ​രു മ​ക​ന്‍ കൂ​ടി​യു​ണ്ട്. കു​ഞ്ഞി​നു ജ​ന്മ​നാ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം ഉ​ണ്ടാ​യി​രു​ന്നു. വീ​ണ്ടും ഗ​ര്‍​ഭി​ണി​യാ​യ വി​വ​രം മ​റ​ച്ചു​വ​യ്ക്കാ​ന്‍ അ​നി​ത​യെ ജ്യോ​തി​ഷ് പ്രേ​രി​പ്പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഭ്രൂ​ണ​ഹ​ത്യ​യ്ക്ക് ചി​ല ദ്രാ​വ​ക​ങ്ങ​ള്‍ അ​നി​ത​യ്ക്കു ജ്യോ​തി​ഷ് ന​ല്‍​കി​യി​രു​ന്ന​താ​യും പ​റ​യു​ന്നു.


ചി​ല പ​ച്ചി​ല ദ്രാ​വ​ക​ങ്ങ​ളും ജ്യൂ​സും ന​ല്‍​കി​യാ​ണ് ഇ​യാ​ള്‍ കു​ഞ്ഞി​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​തു കാ​ര​ണ​മാ​കാം കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​നി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ഇ​യാ​ള്‍ ത​യാ​റാ​യി​ല്ല. പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ അ​നി​ത​യെ ജ്യോ​തി​ഷ് മ​ര്‍​ദി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലു​ണ്ട്. ശ​ബ്ദം പു​റ​ത്തു​കേ​ള്‍​ക്കാ​തി​രി​ക്കാ​ന്‍ വാ​യി​ല്‍ തു​ണി തി​രു​കി​ക്ക​യ​റ്റി​യാ​യി​രു​ന്നു മ​ര്‍​ദ​നം. ബ​ന്ധു​ക്ക​ളു​ടെ നി​ര്‍​ബ​ന്ധ​ത്തേ​തു​ട​ര്‍​ന്നാ​ണ് അ​നി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.


ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ശേ​ഷം ഇ​യാ​ള്‍ അ​നി​ത​യു​ടെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഈ ​പ​ണം യു​വ​തി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി വി​നി​യോ​ഗി​ച്ചി​ട്ടു​മി​ല്ല. ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ സി.​കെ. മ​നോ​ജ്, എ​സ്‌​ഐ​മാ​രാ​യ അ​നി​രു​ദ്ധ​ന്‍, ഹ​രീ​ന്ദ്ര​ന്‍ എ​എ​സ്‌​ഐ അ​നി​ല്‍, വ​നി​ത ഓ​ഫീ​സ​ര്‍ സു​ജ അ​ല്‍​ഫോ​ണ്‍​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K