12 July, 2022 12:52:30 PM


കോവിഡ് മരണനിരക്ക് കൂടുതൽ ആലപ്പുഴയിൽ; ഇതുവരെ മരിച്ചത് 5,225 പേർ



ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കൂടുതൽ  ആലപ്പുഴയിൽ. ജില്ലയിലിതുവരെ 3.96 ലക്ഷം പേർക്കാണ് കോവിഡ് പിടിപെട്ടത്. 5,225 പേർ മരണമടയുകയും ചെയ്തു. ഏതാനും മാസങ്ങളായി കോവിഡ് മരണനിരക്കിൽ (സി.എഫ്.ആർ.) ആലപ്പുഴ തന്നെയാണ്  സംസ്ഥാനത്ത് ഒന്നാമതും. 1.32 ആണ് സി.എഫ്.ആർ. പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K