16 July, 2022 06:59:02 PM


സ്റ്റുഡന്റ് പോലീസ് കേഡറ്റ് കോട്ടയം ജില്ലാതല ക്വിസ് മത്സരം: 200ഓളം കേഡറ്റുകൾ പങ്കെടുത്തു



കോട്ടയം: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാതല ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നിർവഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് എസ്.പി പറഞ്ഞു. ഉത്തരവാദിത്വമുളള ഒരു സമൂഹമായി എസ് .പി.സി സമൂഹം മാറിക്കഴിഞ്ഞുവെന്നും കെ. കാർത്തിക്ക് കൂട്ടിച്ചേർത്തു. കോട്ടയം എം.ടി  സെമിനാരി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലയിലെ 53 സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മത്സരത്തിൽ പങ്കെടുത്തു.   ചടങ്ങിൽ  ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം. എം ജോസ്, നോഡൽ ഓഫീസർ ഡി.ജയകുമാർ പ്രിൻസിപ്പൽ മോൻസി ജോർജ് തുടങ്ങിയവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.9K