21 July, 2022 05:00:33 PM
ചരിത്ര വിജയത്തിലേക്ക് : ഇന്ത്യയുടെ 15ാം രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമു എത്തുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമു അടുക്കുന്നു. പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണ മുർമുവിനാണ്. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിനുപിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ഉടൻ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി. മോദി വിജയിക്കു സര്‍ട്ടിഫിക്കറ്റ് കൈമാറും.






