26 July, 2022 02:43:02 PM


1

ബിടിഎസ് (BTS)അംഗങ്ങൾ താമസിച്ച വീട്ടിൽ ഒരു ദിവസമെങ്കിലും കഴിയണം എന്ന് ആഗ്രഹിക്കാത്ത ആർമിയുണ്ടാകുമോ? ഇതാ അവർക്കായി ഒരു അവസരം. ബിടിഎസ് അംഗങ്ങൾ താമസിച്ച വീട്ടിൽ നിങ്ങൾക്കും താമസിക്കാം. അതും നിസ്സാര വിലയ്ക്ക്. എയർബിൻബിയാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.

'ഇൻ ദി സൂപ്പ്' രണ്ടാം സീസണിൽ ബിടിഎസ് അംഗങ്ങൾ താമസിച്ച ആഢംബര വസതിയാണ് ആരാധകർക്കായി വാടകയ്ക്ക് നൽകുന്നത്. പക്ഷേ ഈ അവസരം ലഭിക്കാനായി സൗത്ത് കൊറിയയിലുള്ള ആർമിയും ലോകം മുഴുവനുമുള്ള കോടിക്കണക്കിന് ആർമിയും ശ്രമിക്കുമെന്നതിനാൽ മത്സരം കടുക്കും. മാത്രമല്ല, വെറും ഒരു ദിവസത്തേക്കാണ് എയർബിഎൻബി ഇങ്ങനൊരു ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെയാണ് ഓഫർ ആരംഭിച്ചത്. അതും അപേക്ഷിക്കുന്ന എല്ലാവർക്കും ബംഗ്ലാവിൽ താമസിക്കാനും കഴിയില്ല. (Image: Instagram)
ഭാഗ്യശാലികളായ രണ്ട് പേർക്കാണ് അവസരം. കഴിഞ്ഞ വർഷം ഇൻ ദി സൂപ്പ് സീരിസിന് വേണ്ടി ബിടിഎസ് താരങ്ങളായ ആർഎം, സുഗ, ജെ-ഹോപ്പ്, ജിൻ, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ താമസിച്ച ആഢംബര ബംഗ്ലാവിലാണ് താമസിക്കാൻ അവസരം ലഭിക്കുന്നത്. (image: Instagram)

സൗത്ത് കൊറിയയിലെ പ്യോങ്ചാങ് എന്ന സ്ഥലത്താണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ലോകോത്തര നിലവാരത്തിലാണ് കെ-പോപ്പ് താരങ്ങൾക്കായി ഈ ബംഗ്ലാവിൽ സൗകര്യങ്ങൾ ഒരുക്കിയത്. ബിടിഎസിന് വേണ്ടി നഗരത്തിൽ നിന്ന് മാറി പ്രത്യേകം തയ്യാറാക്കിയതാണ് ബംഗ്ലാവ്. ആർക്ക് വേണമെങ്കിലും ബംഗ്ലാവിൽ താമസിക്കാൻ അപേക്ഷിക്കാമെന്നാണ് എയർബിഎൻബി അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരാൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. ആ ഭാഗ്യശാലിക്ക് ഒരു അതിഥിയെ കൂടെ ബിടിഎസ് വീട്ടിലേക്ക് കൊണ്ടുവരാം.
ബിടിഎസ് ഉപയോഗിച്ച സ്വിമ്മിങ് പൂൾ, ബാസ്കറ്റ് ബോൾ കോർട്ട്, കരോക്കേ റൂം എന്നിവയെല്ലാം ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് അവസരം ലഭിക്കും. ഓഗസ്റ്റ് രണ്ടിന് കൊറിയൻ സമയം രാവിലെ 11 മണി മുതൽ (Monday, August 1 at 10 PM ET). ഇതിനായി അപേക്ഷിക്കാം. (image: Instagram)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K