04 August, 2022 01:03:03 PM


കോട്ടയം ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്



കോട്ടയം: കോട്ടയം ഉള്‍പ്പെടെ എട്ട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.


കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കേരളത്തിൽ വ്യാപകമായ  മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്.  കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം.


അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K