06 August, 2022 08:04:17 AM


മൂ​ന്നാ​ർ കു​ണ്ട​ള​യി​ൽ ഉ​രു​ൾ​പൊ​ട്ടി: ആ​ള​പാ​യ​മി​ല്ല; ഒ​രു ക്ഷേ​ത്ര​വും ക​ട​ക​ളും ത​ക​ർ​ന്നുമൂ​ന്നാ​ർ: കു​ണ്ട​ള എ​സ്റ്റേ​റ്റ് പു​തു​ക്കു​ടി ഡി​വി​ഷ​നി​ൽ ഉ​രു​ൾ​പൊ​ട്ടി. ആ​ള​പാ​യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ത്രി 11-ഓടെയാണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്.​മ​ണ്ണി​ടി​ച്ചി​ലി​ൽ പ്ര​ദേ​ശ​ത്തെ ഒ​രു ക്ഷേ​ത്ര​വും ര​ണ്ട് ക​ട​ക​ളും ത​ക​ർ​ന്നു. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ വ​ട്ട​വ​ട ഡി​വി​ഷ​ൻ പു​തു​ക്കു​ടി മേ​ഖ​ല​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പു​തു​ക്കു​ടി മേ​ഖ​ല​യി​ൽ സ​ർക്കാർ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K